Our Vicar

vicar
Rev. Fr. Stephen Neduvakkattu
2023 - 2026

Vicar Message


കർത്താവിൽ പ്രിയരേ,
നമ്മുടെ കർത്താവിന്റെ പീഡസഹനങ്ങളുടേയും, കഷ്ടാനുഭവത്തിന്റേയും നാളുകൾ പിന്നിട്ട് ഉയർപ്പിന്റെ സൗന്ദര്യം ആസ്വദിച്ച് സഭ അതിന്റെ ദൗത്യവുമായി വർത്തമാനകാലത്ത് മുന്നോട്ട് സഞ്ചരിക്കുകയാണ്. മെയ് മാസത്തിന്റെ പുലരിയിലെ മഞ്ഞുകണങ്ങൾ
ശ്രദ്ധയോടെ
ഓർമ്മപ്പെടുത്തുന്നത് വിശുദ്ധ ഗീവർഗ്ഗീസന്റെ സാക്ഷി മരണമാണ്. ഒരു സമൂഹത്തെ മുഴുവൻ ഗ്രഹസിച്ച് ശാപഗ്രസ്ഥമായ ദുര്യോഗത്തെ പ്രാർഥനയും ധീരതയും കൊണ്ട് നേരിട്ട യുവത്വത്തെയാണ് നാം ഓർക്കുന്നത്. ഇന്നിന്റെ ജീവിത പ്രതിസന്ധികളിൽ ഈ സംഭവത്തിന്റെ ഇതിവൃത്തം വളരെയധികം വീക്ഷിക്കേണ്ടതാണ്. നിസ്സംഗതയും, ഉത്തരവാദിത്വ മില്ലായ്മയും മുഖമുദ്രയായ ഈ കാലത്തിന് വിശുദ്ധ ഗീവർഗ്ഗീസ് വേറിട്ട അനുഭവമാണ്. വിശുദ്ധിയിലേക്ക് വളരാൻ പൗരോഹിത്യത്തിന്റെ അങ്കികളൊന്നും വേണ്ടെന്ന് സഹദാ പറഞ്ഞു വയ്ക്കുകയാണ്. മരണത്തിന്റെ മുമ്പിലും ഉറച്ച നിലപാടുമായി നിൽക്കുന്ന സഹദാമാരെയാണ് ഇന്നിന്റെ ആവശ്യം.
എല്ലാവർക്കും പെരുന്നാൾ മംഗളങ്ങൾ....